പറന്ന് വന്ന ഹൃദയം യാത്രയായി
കൊച്ചി: 2015 ൽ സംസ്ഥാനത്ത് ആദ്യമായി വ്യോമ മാർഗ്ഗം ഹൃദയം എത്തിച്ച് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മാത്യു അച്ചാടൻ യാത്രയായി. അച്ചാടന്റെ ഹൃദയ മാറ്റിവക്കൽ ശസ്ത്രക്രിയ ചരിത്ര സംഭവമായിരുന്നു. ഇന്ത്യയിൽ ആദ്യമായി നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ ഹൃദയം എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അതിന് മുൻകൈ എടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. ഹൈബി ഈഡൻ എംപിയും കലക്ടർ രാജമാണിക്യവും വേണ്ട സഹായങ്ങൾ ചെയ്തതോടെ നാട് ഒന്നായ് അണിനിരക്കുകയായിരുന്നു. ഹൃദയ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ശേഷം നീണ്ട 11 വർഷം ഓട്ടോ ഓടിച്ച് ജീവിതം കരുപ്പിടിപ്പിച്ച മാത്യു അച്ചാടൻ കുടുംബത്തെ കരകയറ്റിയ ശേഷമാണ് വിട പറഞ്ഞത്. നീല കണ്ഠ ശർമയുടെ ഹൃദയമാണ് മാത്യു അച്ചാടനിൽ തുന്നിപ്പിടിപ്പിച്ചത്. അതിന് വേണ്ട സാമ്പത്തിക സഹായം നൽകിയത് ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് ആയിരുന്നു എന്നതും കേരളത്തിന്റെ മത സാഹോദര്യം വിളിച്ചോതുന്നതായിരുന്നു. അപ്രതീക്ഷിത വിയോഗത്തിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അനുശോചനം രേഖപ്പെടുത്തി.