കൊച്ചി: ഡെഫ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച രണ്ടാമത് ഏകദിന കേരള സോണല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് അങ്കമാലി ബൗണ്ടറി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറി. ഫൈനലില്‍ നോര്‍ത്ത് സോണ്‍ ജേതാക്കളായി. സെന്‍ട്രല്‍ സോണിനാണ് റണ്ണറപ്പ്.
സമാപനച്ചടങ്ങില്‍ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ശിവകുമാര്‍ വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
മികച്ച ബാറ്ററായി നോര്‍ത്ത് സോണിലെ ജൂബില്‍ എം പി, മികച്ച ബൗളറായി സെന്‍ട്രല്‍ സോണിലെ എല്‍ദോസ്, പ്ലെയര്‍ ഓഫ് ദ സീരീസായി ജൂബില്‍ എം പി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.