ആന്ത്രോത്ത്: ലക്ഷദ്വിപിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
എൻ സി പി എസ് പി യുടെ നേത്രത്ത്വത്തിൽ വിവിധ ദ്വീപുകളിലെ
ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.
ലക്ഷദ്വീപിൽ 56J ചട്ടം മുൻനിർത്തി സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടികൾക്കെതിരെയും, സ്വകാര്യ ഭൂമികളുടെ ഡൈവേർഷൻ സർറ്റിഫിക്കറ്റുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള പുതിയ അഡ്മാനിസ്ട്രേഷൻ പരിഷ്കാരങ്ങൾക്കുമെതിരെയാണ് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചത്.
അന്ത്രോത്ത് ദ്വീപിലെ ഡി സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുൻ ലക്ഷദ്വീപ് എംപിയും എൻ സി പി എസ് പി യുടെ നാഷണൽ ജനറൽ സെക്രട്ടറിയുമായ പി പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പാർട്ടി നേതാക്കൾ ഡെപ്യൂട്ടി കലക്ടർ കുൽദീപ് സിംഗ് ട്ടാക്കൂറിന് അഡ്മിനിസ്ട്രേഷനുള്ള പ്രത്യേക നിവേദനം കൈമാറി.
ലക്ഷദ്വിപ് അഡ്മിനിസ്ട്രേഷൻ നടത്തി കൊണ്ടിരിക്കുന്ന ജന വിരുദ്ധ ഉത്തരുവുകൾക്കെതിരെ മൗനംവതിക്കുന്ന നിലവിലെ MP ഹംദുള്ളാ സെയ്ദും ഇന്നത്തെ ലക്ഷദ്വിപ് നിവാസികളുടെ പ്രതിസന്ധികൾക്ക് അഡ്മിനിസ്ട്രേഷനോടൊപ്പം ഒരുപോലെ ഉത്തരവാദിയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഹമ്മദ് ഫൈസൽ പറഞ്ഞു.
നാട്ടിൽ ഒരു MP ഉണ്ടായിരിക്കേ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തലസ്ഥാനത്തെ സഞ്ചാര പാഥകൾ ഒരു ചർച്ചകളും കടാതെ അടച്ചിടാൻ ഈ ഉദ്യോഗസ്ഥർക്ക് എങ്ങിനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
ദ്വിപ് നിവാസികളിൽ സ്ഥിര നിയമിതരായ
കേന്ദ്രസർക്കാർ ജീവനക്കാരെ ഒരു പ്രത്യേക മുന്നറിയിപ്പുകളും കൂടാതെ 56 ജെ ചട്ടം എന്ന പേരിൽ പിരിച്ചു വിട്ട് കൊണ്ടിരിക്കുന്നത് രാജ്യത്ത് തന്നെ കേട്ട് കേൾവിയില്ലാത്ത നീതി നിഷേധമാണെന്ന് ഫൈസൽ ഓർമ്മിപ്പിച്ചു. ലക്ഷദ്വിപ് നിവാസികളുടെ ഭൂമി കൈമാറ്റങ്ങളുമായി പുറത്തിറക്കിയ പുതിയ ഓർഡറുകൾ കുടിയൊഴിപ്പിക്കലുകൾക്ക് സമാനമായ സാഹചര്യങ്ങൾ ബോധപൂർവ്വമായി സ്രഷ്ടിച്ചെടുക്കാനുള്ള നീക്കങ്ങളാണ്. കൂടാതെ ആരോഗ്യം, ഗതാഗതം വിദ്യാഭ്യാസം ഉൾപ്പെടെ ലക്ഷദ്വീപ് നിവാസികളുടെ സർവ്വ മേഖലകളിലും ഇന്നത്തെ അഡ്മിനിസ്ട്രേഷൻ പ്രതിസന്ധികൾ സ്രഷ്ടിച്ചെടുക്കുകയാണെന്ന് മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.
ഇതിനെതിരെ യെല്ലാം മുന്നിൽ നിന്ന് ജനങ്ങൾക്ക് തുണയാകേണ്ട തെരെ ഞ്ഞെടുക്കപ്പെട്ട ലക്ഷദ്വീപിൻ്റെ ഏക പ്രതിനിതി ഹംദുള്ളാ സെയ്ദ്
ബോധപൂർവ്വമായി മൗനം ആർജ്ജിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം അനാസ്ഥകൾ കണ്ടില്ലന്ന് നടിക്കാൻ NCP sp യ്ക്ക് ആവില്ലന്നും
തുടർന്നുള്ള ദിവസങ്ങളിൽ 10 ദ്വീപുകളിലും കേരളത്തിലുമായി വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഒപ്പം വ്യക്തമായ നിയമ പോരാട്ടങ്ങൾ തുടരുമെന്നും മുഹമ്മദ് ഫൈസൽ നയം വ്യക്തമാക്കി.
NCP sp ആന്ത്രോത്ത് യുണിറ്റ് വൈസ് പ്രസിഡൻ്റ് യു ക്കെ കുഞ്ഞി ക്കോയാ, സെക്രട്ടറി ഡൊ. ബഷീർ. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ക്കൊയാ അപ്പുര, മുൻ പ്രസിഡൻ്റ് ടി ഹുസൈൻ ഉൾപ്പെടുന്നവർ പ്രതിഷേധ മാർച്ചിനെ നയിച്ചു.