' നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന താരം'
കൊച്ചി: ചിരിയുടെ രാജകുമാരൻ മലയാളികളുടെ ഇഷ്ട താരം സലിം കുമാര്‍ (56 )വിട പറഞ്ഞു. മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളുടെ അന്ത്യമില്ലാത്ത ഓര്‍മകള്‍ നല്‍കിയാണ് സലിം കുമാറിന്റെ വിടവാങ്ങല്‍.
കലാകാരന്‍ എന്നതോടൊപ്പം തന്നെ പൊതുകാര്യത്തില്‍ ഇടപെടുന്ന ഒരു രാഷ്ട്രീയ ജീവിയായിരുന്നു സലിം കുമാര്‍. അച്ഛന്റ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലായിരുന്നു സലിം കുമാര്‍ സജീവമായിരുന്നത്.
കരുണാകരഭക്തനായിരുന്നു താനെന്ന് സലിം കുമാര്‍ പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനുമായും അടുത്ത ബന്ധം സലിം കുമാര്‍ സൂക്ഷിച്ചിരുന്നു. 2001 മുതല്‍ പറവൂരില്‍ വി ഡി സതീശനായി പ്രചരണത്തിനിറങ്ങുമായിരുന്നു. സതീശന് വേണ്ടി കൊച്ചിയില്‍ വെച്ച് നടത്തിയ സ്വീകരണ പരിപാടിയാണ് സലിം കുമാര്‍ അവസാനമായി പങ്കെടുത്ത ഒരു പൊതുപരിപാടി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സലിം കുമാര്‍ നടത്തിയ പല പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. 'സിപിഐഎം ശാസ്ത്രത്തെ പോലും തോല്‍പ്പിക്കുന്നു. പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്ത് നിര്‍ത്തിയാല്‍ മതി' എന്നുള്‍പ്പെടെ സലീം കുമാറിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് അണികള്‍ ഏറ്റെടുത്തിരുന്നു.