കൊച്ചി : മുസ്‌ലിം ലീഗിന്റെ അനുബന്ധ ഘടകമായ (ഭിന്നശേഷി വിഭാഗം) ഡിഫറന്റ് ഏബിൾഡ് പീപ്പിൾസ് ലീഗ് ദക്ഷിണ കേരള വെൽഫെയർ കോഡിനേറ്റർ ആയി ഭിന്നശേഷി മേഖലയിലെ ജീവകാരുണ്യ പ്രവർത്തകനും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ കെ എം നാസറിനെ( നാസർ അയിരൂർപാടം ) തെരഞ്ഞെടുത്തതായി ഡിഎപിഎൽ സംസ്ഥാന സംസ്ഥാന പ്രസിഡണ്ട് ബഷീർ മമ്പുറം ,സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ എന്നിവർ അറിയിച്ചു.
നാലു പതിറ്റാണ്ടായി മുസ്‌ലിം ലീഗ് വഴക്കുളം ശാഖ ട്രഷററായ കെ എം നാസർ നേരത്തെ എംഎസ്എഫ് , യൂത്ത് ലീഗ് ജില്ലാ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭിന്നശേഷി ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ കേന്ദ്രസംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴി അൻപ് സ്പർശം ജീവകാരുണ്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡിഎപിഎല്ലിന്റെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ ചുമതലയാണ് കെ എം നാസറിന് ലഭിച്ചിട്ടുള്ളത്.
കേരളത്തിലെ അംഗപരിമിതരുടെയും ഭിന്നശേഷിത്വം ഉള്ളവരുടെയും രക്ഷാകർതൃ സമിതി തണൽ പരിവാറിന്റെ ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹം എറണാകുളം പ്രസ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പറും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി , ചന്ദ്രിക കൊച്ചി എഡിഷൻ പത്രാധിപസമിതി അംഗവുമാണ്.