തിരുവനന്തപുരം:
പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന വി. ശിവന്‍കുട്ടി ദേശാഭിമാനിയില്‍ പി.എം ശ്രീയെ ന്യായീകരിച്ച് എഴുതിയ ലേഖനം തന്നെയാണ് പിണറായി വിജയനുള്ള മറുപടിയെന്നും സതീശൻ. ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
പിണറായി വിജയന്‍ സര്‍ക്കാരാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നിട്ട് ഒപ്പിട്ടതിനെ ന്യായീകരിച്ചു. പിന്നീട് പിന്‍വലിക്കാനുള്ള കത്തല്ല, മരവിപ്പിക്കാനുള്ള കത്താണ് അയച്ചത്. കരാറില്‍ മരവിപ്പിക്കാന്‍ എന്ത് പ്രൊവിഷനാണുള്ളത്. ഞങ്ങളോട് പിന്മാറാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവര്‍ക്ക് ഒപ്പിട്ടതിനു ശേഷം പിന്മാറാതിരുന്നത് എന്തുകൊണ്ടാണെന്നു സതീശൻ ചോദിച്ചു.
പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലര്‍. അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ട്. പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട് (പേജ് 17 പാരഗ്രാഫ് 3). മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച ഏകസംസ്ഥാനവും കേരളമാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചശേഷം എന്‍സിഇആര്‍ടി പുസ്തകങ്ങളും എസ്സിഇആര്‍ടി പുസ്തകങ്ങളും ചേര്‍ത്തുനിര്‍ത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ള ത്. അക്കാദമികപരമായി ഏതു പുസ്തകം സ്വീകരിച്ചാലും അതിലെ ഏതു പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് എന്‍സിഇആര്‍ടി രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കേരളം അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുകയും പഠിപ്പിക്കുകയും ചെയ്തത്. ഇതിലും തൃപ്തിയില്ലാത്തവര്‍ പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. എതിര്‍ക്കുന്ന ചില ദേശീയപാര്‍ടികള്‍ക്ക് ഈ വിവരങ്ങള്‍ വേഗത്തില്‍ ശേഖരിച്ച് ജനങ്ങളെ അറിയിക്കാനും കഴിയും.?'
'കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണംകൂടി ഉപയോഗപ്പെടുത്തിയാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറല്‍ തത്വങ്ങളില്‍ വിശ്വസിക്കുന്ന കേരളം പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹപരമായ നിലപാടുകളായി മാറ്റുകയും ചെയ്യും. സമഗ്രശിക്ഷാ, പിഎം പോഷണ്‍ സ്റ്റാര്‍സ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിഎം ഉഷയും ഇതിനകംതന്നെ നാം നടപ്പാക്കിവരുന്നു. ഈ പദ്ധതികളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 2022 മുതല്‍ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയം 2020-ലെ 86 നിര്‍ദേശങ്ങളുമായി ബന്ധപ്പെടുത്തി പുനക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തനതുപദ്ധതികള്‍ നടപ്പാക്കി. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വകുപ്പ് തീരുമാനിച്ചത്.
ശിവന്‍കുട്ടി പറഞ്ഞതു തന്നെ പിണറായി വിജയനോടും പറഞ്ഞാല്‍ പോരെ.
ആയുഷ്മാന്‍ ആരോഗ്യ മന്ദിറിന്റെ കാര്യത്തിലും ആദ്യം നടപ്പാക്കില്ലെന്നു പറഞ്ഞവര്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അതു നടപ്പിലാക്കി.
ഇഷ്ടമുള്ള കരിക്കുലം പഠിപ്പിക്കാമെന്ന് വി ശിവന്‍കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സഹായം ആരുടെയും ഔദാര്യമല്ല. പേരിലല്ല കാര്യം. കേരളം നല്‍കുന്ന ജി.എസ്.ടിയുടെ പകുതിയും കേന്ദ്രത്തിനാണ് പോകുന്നത്. ഒരു കുഴപ്പവും ഇല്ലെന്ന് പറയുന്നവര്‍ പി.എം ശ്രീ മരവിപ്പിച്ചത് എന്തിനാണ്. മരവിപ്പിച്ചും എന്ന് പറഞ്ഞതു തന്നെ തട്ടിപ്പാണ്. മരവിപ്പിക്കാന്‍ അധികാരം ഇല്ലെന്ന് പറയുന്ന എഗ്രിമെന്റിലാണ് ഒപ്പിട്ടത്. മന്ത്രിസഭാ അംഗങ്ങള്‍ അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കരാറില്‍ .ഒപ്പിട്ടതിന് എതിരെയാണ് ഞാന്‍ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.