കൊട്ടാരക്കരയിൽ ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് മുന്ന് പേർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. ബസ് കാത്ത് നിന്ന കുട്ടികൾ ഉൾപെടെ 3 പേർ മരിച്ചു. ഹരിലാൽ, പാർഥിപ്, അജയകുമാർ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരപരിക്ക്. രാവിലെ 7.15 ഓടെയാണ് സംഭവം. രാവിലെ സ്കൂളിലേക്ക് പോകാനായി ബസ് കാത്ത് നിന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞത്. സ്കൂൾ സമയത്തെ നിയന്ത്രണം മറികടക്കാൻ അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി എതിരെ വന്ന ബൈക്കിൽ തട്ടിയ ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 8 പേരാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഏഴ് പേരും വിദ്യാർഥികളാണ്. മരിച്ചതിൽ രണ്ട് മുതിർന്നവരും ഒരു വിദ്യാർഥിയും പെടും. പരിക്കേറ്റ ടിപ്പർ ഡ്രൈവർ ആശുപത്രിയിൽ.