കൊച്ചി: 20 വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഗായിക ദലീമ പാടിയ കിഴക്ക് സൂര്യൻ ഉദിച്ചല്ലോ എന്ന ക്രിസ്ത്രീയഭക്തിഗാനത്തിന് ആദ്യമായി വിഷ്വൽ ചെയ്തിരിക്കുകയാണ്. സിനിമ നടനും കട്ടപ്പന വെള്ളയാംകുടി
സെൻ്റ് ജറോംസ് യു പിസ്‌കൂളിലേ അധ്യാപകനുമായ അനീഷ് ആനന്ദും 20 ഓളം വിദ്യാർത്ഥികളും. സ്‌കൂളിൻ്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചാണ് വഴികാട്ടി എന്ന ഗാനത്തിൻ്റെ ദൃശ്യാവിഷ്‌കാരം നിർമ്മിച്ച് സ്‌കൂളിൻ്റെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്.
അഞ്ചുരുളി, കാൽവരി മൗണ്ട്, വെള്ളയാംകുടി സെൻ്റ് ജോർജ് ഫൊറോന ദേവാലയം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. നടനും അധ്യാപകനുമായ അനീഷ് ആനന്ദാണ് കഥ , തിരക്കഥ, സംവിധാനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. സ്‌കൂൾ മാനേജർ ഇടുക്കി രൂപത വികാരി ജനറൽ ഫാ. എബ്രഹാം പുറയാറ്റ് ആൽബത്തിൻ്റെ അപ് ലോഡ് കർമ്മം നിർവ്വഹിച്ചു.
അനീഷ് ആനന്ദ്, അന്ന മരിയ ജിനോഷ് ,ജെറി ഒ.എ. , ജുവാന ജിജിൻ, കരോളിൻ സനോജ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.
അനന്തു കട്ടപ്പന ക്യാമറയും ജോയിസ് തോമസ് എഡിറ്റിംഗും നിർവ്വഹിച്ച ആൽബം ചിത്രീകരണത്തിന്
ഹെഡ്മാസ്റ്റർ ബിനോയി മാത്യു, ജോബിൻ ജോയ്,വിനു മാത്യു, ജിജോ ജോൺ,
പ്രീത C.J.,സിസ്റ്റർ സിൻസി, സിസ്റ്റർ ടോംസി, സിസ്റ്റർ ധന്യ എന്നിവരാണ് നേതൃത്വം നൽകിയിരിക്കുന്നത്.