തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വമുള്ള സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായി സഹകരിച്ച് തിങ്ക് ഗ്യാസ് സംഘടിപ്പിച്ച സ്വച്ഛതാ പഖ്‌വാഡ 2026 തിരുവനന്തപുരം ജില്ലാ ക്യാംപെയ്നിന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകി. കൊച്ചുവേളിയിലെ തിങ്ക് ഗ്യാസ് എൽസിഎൻജി കേന്ദ്രത്തിൽ 'ഏക് പേട് മാ കേ നാം' പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് നേതൃത്യം നൽകിയത്. തുടർന്ന് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലി. തിങ്ക് ഗ്യാസിന്റെ എൻജിനീയറിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് മൻ മോഹൻ അഹൂജ, കേരള റീജിയണൽ ഹെഡ് ദീപു ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
കേരളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ, ബോധവൽക്കരണ പരിപാടികൾ എന്നിവ തുടർന്നും സംഘടിപ്പിച്ച് ജനപങ്കാളിത്തം വർധിപ്പിക്കുമെന്ന് കേരള റീജിയണൽ ഹെഡ് ദീപു ജോൺ അറിയിച്ചു.