കൊച്ചി: ഇന്ത്യയിലെ മുൻനിര സോളാർ പമ്പ് നിർമ്മാതാക്കളായ ശക്തി പമ്പ്സ് കാർഷിക മേഖലയിലെ എഐ അധിഷ്ഠിത ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു .
ഉപഭോക്താക്കൾ, ഡീലർമാർ, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവയെ ഒരൊറ്റ എഐ പ്ലാറ്റ്ഫോമിൽ ഏകീകരിച്ച് കർഷകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, ഇൻസ്റ്റാളേഷനും വിൽപ്പനാനന്തര സേവനവും കൂടുതൽ കാര്യക്ഷമമാക്കുക, ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ വേഗത്തിലാക്കുക, ഉൽപ്പാദനക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ശക്തി പമ്പ്സിനെ സമഗ്ര കാർഷിക സാങ്കേതികവിദ്യാ ദാതാവായി വളർത്തുന്നതിനും ഗ്രൂപ്പിൻറെ മറ്റ് ബിസിനസുകളിലേക്കും എഐ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനും കമ്പനി ഇതിലൂടെ ഉദ്ദേശിക്കുന്നു. ആഗോള ഏജൻറിക് എ ഐ സിആർഎം കമ്പനിയായ സെയിൽസ്ഫോഴ്സിൻറെ സഹകരണത്തോടെയാണ് ശക്തി പമ്പ്സ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിര കൃഷിക്കും കാർഷിക നവീകരണത്തിനും ഇത് പുതിയ കരുത്തേകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ രമേഷ് പാട്ടീദാർ, സെയിൽസ്ഫോഴ്സ് ഇന്ത്യ റീജിയണൽ വൈസ് പ്രസിഡൻറ് വിനയ് ഭട്ട് എന്നിവർ വ്യക്തമാക്കി.