കൊച്ചി: ഇറോഡ് ആസ്ഥാനമായ റെനാറ്റസ് ഗ്രൂപ്പിൻറെ പ്രമുഖ നിർമ്മാണ സാമഗ്രി ബ്രാൻഡായ റെനാക്കോൺ, അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച റിനാഫ്ലെക്സ് ഫൈബർ സിമൻറ് ബോർഡുകൾ (എഫ്സിബി) കേരള വിപണിയിൽ അവതരിപ്പിച്ചു.

350 കോടി രൂപ ചെലവിൽ ആന്ധ്രാപ്രദേശിലെ നൈഡുപേട്ടയിൽ സ്ഥാപിച്ച സംയോജിത ഹരിത നിർമ്മാണശാലയിൽ ലാമിനാർ ഫ്ലോ ടെക്നോളജി ഉപയോഗിച്ചാണ് ഈ ബോർഡുകൾ നിർമ്മിക്കുന്നത്. മികച്ച കരുത്ത്, ഈട്, അഗ്നി-ഈർപ്പം-ചിതൽ പ്രതിരോധം, ദീർഘായുസ്സ് എന്നിവ ഉറപ്പുനൽകുന്നതിനൊപ്പം വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണത്തിനും ഇത് അനുയോജ്യമാണ്.