കളമശ്ശേരി : മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ഇടപ്പള്ളി ദാറുൽ ബനാത് യതീം ഖാനയുടെ വാർഷികാഘോഷവും അൽ ബിർ സ്കൂളിന്റെ പുതിയ ബ്ലോ ക്കിന്റെ ശിലാസ്ഥാപനവും നാളെ രാവിലെ 10ന് നടക്കും. സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ബുഖാരി ശിലാസ്ഥാപനം നിർവഹിക്കും. ചടങ്ങിൽ ഫി ഷറീസ്, സാമൂഹ്യനീതി വകു പ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ മുഖ്യാതിഥിയാവും. ഇസ്മായിൽ ഫൈസി വണ്ണപ്പുറം മുഖ്യപ്രഭാ ഷണം നടത്തും.

1997 ജൂൺ 15ന് ആരംഭിച്ച അനാഥാലയമാണ് ദാറുൽ ബനാത് യതീം ഖാന. ഇതി നുപുറമേ പ്രീകെ.ജി മുതലു ള്ള അൽബിർ പബ്ലിക് സ്കൂൾ,
എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള മത ഭൗതിക സമ ന്വത വിദ്യാഭ്യാസം നൽകപ്പെ ടുന്ന പെൺകുട്ടികൾക്ക് മാ ത്രമായുള്ള ദാറുൽ ബനാത് അക്കാദമിയും കാംപസിൽ പ്ര വർത്തിച്ചുവരുന്നു. ജീവകാരു ണ്യ മേഖലയിലും ആതുര സേവന രംഗത്തും വ്യത്യസ്ത പദ്ധ തികൾ ട്രസ്റ്റ് വിഭാവനം ചെ യ്യുന്നതായി ചെയർമാൻ പി. ടി അബ്ദുള്ള ഫൈസി, വൈസ് ചെയർമാൻ അബൂബക്കർ ഫൈസി എം.എം, കൺവീ നർ പി.ടി മുഹമ്മദ് മൗലവി, പി .ടി അബ്ദുൽ റഹ്മാൻ ഫൈസി , അബ്ദുൽ അസീസ് മൗലവി, അബ്ദുൽ മജീദ് ഖാസിമി എന്നി വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.