കൊച്ചി: സഭാനിയമങ്ങളെയും മേലധികാരികളെയും അനുസരിക്കാത്ത സഭാവിരുദ്ധരുടെ പ്രതിനിധികളെ മെത്രാൻ സ്ഥാനത്തേക്ക് തിരികി കയറ്റാൻ രഹസ്യമായും സംഘടിതമായും ഒരു വിഭാഗം ശ്രമം നടത്തിക്കൊണ്ടിരിക്കെ ഇത്തരക്കാർ ഒരിക്കലും തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ സഭ നേതൃത്വം അതീവ ജാഗ്രത പാലിക്കണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.

സഭയോടും സഭ നിയമങ്ങളോടും അനുസരണയും,കൂറും, ജീവിതവിശുദ്ധിയും തെളിയിച്ചിട്ടുള്ള വൈദീകരായിരിക്കണം മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെടേണ്ടത്. അടുത്തകാലത്തായി മെത്രാൻ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യ ശോഷണവും, വിഭാഗിയതയുമാണ് സഭയിൽ നിലനിൽക്കുന്ന സമ്മാനതകളില്ലാത്ത പ്രതിസന്ധികളുടെ അടിസ്ഥാന കാരണം. വിശ്വാസികളും പൊതു സമൂഹവും ഒരുപോലെ ആദരവും അംഗീകാരവും നൽകിയിരുന്നവരും മികച്ച പ്രതിഭയുള്ളവരുംമാത്രം വഹിച്ചിരുന്ന സഭയിലെ ഉന്നത പദവികളിൽ ഇപ്പോൾ കയറിയിരിക്കുന്നവരിൽ
പലരുടേയും
പൂർവ്വകാല ചരിത്രം പരിശോധിച്ചാൽ നിയമലംഘനങ്ങളും, ഗുണ്ടായിസവും , ഗ്രൂപ്പ് കളിയുമാണ് ഇവരിൽ ചിലരുടെയെങ്കിലും യോഗ്യതയെന്ന് മനസ്സിലാകും. ഗുണനിലവാരമില്ലാത്തവർ സഭയെ നയിക്കുന്നത് വിശ്വാസികളുടെ കൊഴിഞ്ഞുപോക്കിന്റെ തീവ്രത വർദ്ധിപ്പിക്കാനിടയാക്കുമെന്നും ചെയർമാൻ അഡ്വ. മത്തായി മുതിരേന്തിയും ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരിയും പറഞ്ഞു.