കിലോയ്ക്ക് 35 രൂപ
കൊച്ചി: ജില്ലയിൽ സവാള വിലക്കയറ്റം തടയുന്നതിന് സംസ്‌ഥാന സർക്കാർ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിൽപ്പനയ്ക്ക് തിങ്കൾ
(സെപ്റ്റംബർ 7) തുടക്കമാകും. രാവിലെ 10.30ന് തൃക്കാക്കര നഗരസഭ ചെയർമാനും വാർഡ് മെമ്പറുമായ റാഷിദ് ഉള്ളമ്പള്ളി സവാള വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള ലഭ്യമാക്കുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഹോർട്ടികോർപ്പിന്റെ വിവിധ ഔട്ട്‌ലെറ്റുകളിലൂടെയും മൊബൈൽ യൂണിറ്റുകളിലൂടെയും സവാള ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സവാള വില പൊതു വിപണിയിൽ ഗണ്യമായി വർദ്ധിക്കുന്ന സഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായാണ് ഹോർട്ടികോർപ്പ് സവാള വിതരണം ആരംഭിക്കുന്നത്.
ജില്ലയിൽ സവാള വിലക്കയറ്റം തടയുന്നതിന് സംസ്‌ഥാന സർക്കാർ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിൽപ്പനയ്ക്ക് ഇന്ന് (സെപ്റ്റംബർ 7) തുടക്കമാകും. രാവിലെ 10.30ന് തൃക്കാക്കര നഗരസഭ ചെയർമാനും വാർഡ് മെമ്പറുമായ റാഷിദ് ഉള്ളമ്പള്ളി സവാള വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള ലഭ്യമാക്കുന്നത്.