കോഴിക്കോട്: അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഇന്ത്യ ചാപ്പ്റ്റർ ഏർപ്പെടുത്തിയ 2026-ലെ എർളി കരിയർ ഫിസിഷ്യൻ അവാർഡ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോ. റോജിത്ത് ബാലകൃഷ്ണന് ലഭിച്ചു. ഇൻഡോറിൽ നടന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിച്ചു.

അക്കാദമിക മികവ്, ഗവേഷണ സംഭാവനകൾ, മെഡിക്കൽ സംഘടനകളിലെ സജീവ പങ്കാളിത്തം, നേതൃത്വപരമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന ഡോക്ടർമാർക്കാണ് ഈ അംഗീകാരം നൽകുന്നത്.

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. റോജിത്ത്. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഇന്റർനാഷണൽ അഡ്വൈസറായും അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്പ്റ്ററിന്റെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലിന്റെ നോഡൽ ഓഫീസറുമാണ്.


...................................