കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫോറം ഏർപ്പെടുത്തിയ ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും ഭിന്നശേഷി രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ എം നാസറിന് സമ്മാനിക്കുമെന്ന് പ്രസിഡണ്ട് കെഎം വർഗീസ് അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലധികമായി പത്രപ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന കെ എം നാസർ രാജ്യത്ത് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസ കല സാംസ്കാരിക തൊഴിൽ പുനരധിവാസ മേഖലയിൽ നൽകിയ മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

30 വർഷത്തിലധികമായി ചന്ദ്രിക ദിനപത്രം കൊച്ചി എഡിഷനിൽ ഉൾപ്പെടെ എഡിറ്റോറിയൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.
രാജ്യത്തെ പ്രഥമ പ്രസ് ക്ലബ് ആയ എറണാകുളം പ്രസ് ക്ലബ് മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറുമായ കെ എം നാസർ അയിരൂർപാടം മുടിക്കൽ സ്വദേശിയാണ്.
കേരള സ്റ്റേറ്റ് സ്പീച്ച് ഫൗണ്ടേഷൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി, കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ അൻപ് സ്പർശം അപ്രീസിയേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭ ഉന്നത കൗൺസിൽ അംഗം, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യ പഠന കേന്ദ്രം ട്രഷറർ, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിഫറെൻറ് ഏബിൾഡ് പീപ്പിൾസ് ലീഗ് ദക്ഷിണ കേരള വെൽഫെയർ കോഡിനേറ്റർ തുടങ്ങി ജീവകാരുണ്യ ദേശീയോദ്ഗ്രഥന സാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.
ലൈല ബീവിയാണ് ഭാര്യ, ഇന്ത്യൻ ആർമി മിലിറ്ററി നഴ്സിംഗ് വിദ്യാർഥിനി റീമ മോൾ കെ എൻ, പരിമിതികളെ അതിജീവിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി കർണാടക സംഗീതത്തിൽ ബിരുദം നേടിയ കാലടി സർവകലാശാല മുഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനി കെ എൻ റിദമോൾ എന്നിവർ മക്കളാണ്. അയിരൂർപാടം കുമ്പശേരി വീട്ടിൽ കെകെ മൈതീന്റെയും ഫാത്തിമയുടെയും മകനാണ് കെ എം നാസർ