കൊച്ചി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന കോൺഗ്രസ് സമരത്തിന് നേതൃത്വം നൽകിയവരിൽ രാഹുൽ ഗാന്ധിയോടും, പ്രിയങ്ക ഗാന്ധിയോടും, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മറ്റ് നേതാക്കന്മാരോടും ഡൽഹി പോലീസ് കാണിക്കുന്നത് ക്രൂരതയാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.

പ്രിയങ്ക ഗാന്ധിയെ നിലത്തുകൂടി വലിച്ചിഴച്ചു കൊണ്ടാണ് പോയത്. രാഹുൽ ഗാന്ധിയെയും വളരെ ബലപ്രയോഗം നടത്തി ഉപദ്രവിക്കുന്ന രീതിയിൽ തന്നെയാണ് പോലീസ് കൊണ്ടുപോയത്.ഇതു സമരത്തിൻറെ വീര്യം കൂട്ടുകയേ ഉള്ളൂ എന്നും,നേതാക്കൻമാരോടും,സമര പോരാട്ടക്കാരോടും കാട്ടുന്ന ക്രൂരത സമരത്തിൻറെ, ഊർജ്ജം വർദ്ധിപ്പിക്കുകയാണെന്നും തോമസ് പറഞ്ഞു.

ജനങ്ങൾ മുഴുവൻ സമരത്തിലേക്ക് എത്തുമെന്നും, ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജിയിൽ തന്നെയായിരിക്കും ഇതവസാനിക്കുക എന്നും തോമസ് കൂട്ടിച്ചേർത്തു.