തിരുവനന്തപുരം: ശ്രീ ലേഖ എന്ത് പ്രവചിക്കുമെന്ന് പറയാൻ താൻ ജ്യോൽസ്യനല്ലെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ്. രാജി സംബന്ധിച്ച് ഞായറാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ശ്രീലേഖ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റിച്ചിരുന്നു. ഇതേ കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ .
കേസ് തനിക്ക് പുത്തരിയല്ലെന്നും 90 മുതൽ തനിക്കെതിരെ നിരവധി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് ഭരണം നഷ്ടമായ തിലുള്ള വിഭ്രാന്തിയാണ്. പ്രതിപക്ഷത്തിരിക്കാൻ പഠിക്കണമെന്നും മേയർ പറഞ്ഞു.

മേയർക്കെതിരെ ഗോ ബാക്ക് വിളികളുമായി സിപിഎം കൗൺസിലർമാർ കോർപറേഷൻ കവാടത്തിൽ തടഞ്ഞത് അൽപ നേരം സംഘർഷത്തിനിടയാക്കി. പോലീസ് ഏറെ പണിപ്പെട്ടാണ് മെയറെ ഓഫീസിലെത്തിച്ചത്.
ജനങ്ങളെ പറ്റിച്ച് കള്ള ഒപ്പിട്ടെന്ന് ആരോപിച്ച് എൽ ഡി എഫ് കൗൺസിൽ അംഗങ്ങൾ നഗരസഭാ ഓഫീസിന് മുമ്പിൽ സമരം നടത്തിയത്. നേതാക്കളായ വിജോയ്, ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.