തിരുവനന്തപുരം: തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശനിയാഴ്ച) ശബരിമലയിലെത്തും. രാവിലെ ഒന്‍പതിന് നിലക്കലില്‍ എത്തുന്ന മുഖ്യമന്ത്രി വി.ഡി സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ പരിശോധിക്കും.

10:30-ന് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തും.