വൈപ്പിൻ: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സുവിരാജ് പടിയത്തിന്റെ ' മരണഗന്ധി" എന്ന പുസ്തകത്തിന്റെ പ്രകാശനം പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം നിർവഹിച്ചു. ഡോ. ടി.എച്ച്. ജിത പുസ്തകം ഏറ്റുവാങ്ങി.തൃക്കാക്കര പൊതുശ്മശാനം സൂക്ഷിപ്പുകാരി സെലീന മൈക്കിളിന്റെ ജീവിതമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
സിപ്പി പള്ളിപ്പുറം, എൻ.എം. പിയേഴ്സൺ, സുബിൻ ചന്ദ്രശേഖരൻ, ബെൻസി അയ്യമ്പിള്ളി,സുവിരാജ് പടിയത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് സാഗ റൈറ്റേഴ്സ് ഫോറത്തിന്റെയും മാല്യങ്കര എസ്.എൻ.എം കോളേജ് മലയാള വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചസാഹിത്യോത്സവം നാലാമത് എഡിഷന്റെ ഭാഗമായി എഴുത്താളും പുസ്തകവും എന്ന പരിപാടിയിൽ ഡോ. ലയ ശേഖർ, സെലീന മൈക്കിൾ, സുവിരാജ് പടിയത്ത് എന്നിവർ പങ്കെടുത്തു.