ഓട്ടോ ഡ്രൈവർ ഉൾപെടെ രണ്ട് പേർക്ക് പരിക്ക്
കൊച്ചി: ഇരിങ്ങാലക്കുട കണ്ണിയങ്കരയിൽ ഓട്ടോയിൽ ലോറിയിടിച്ച് ഓട്ടോ യാത്രികരിലൊരാൾ മരിച്ചു.
വെണ്ണല ചളിക്കവട്ടം ശാന്തിനഗർ ചർച്ചിന് സമീപം പാലക്ക പറമ്പിൽ ഹംസ( തോഷിബ)(78) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ജമാലിനെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ ജോസഫിനെ പരിക്കുകളൊടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപരത്രിയിൽ പ്രവേശിപ്പിച്ചു. ഹംസയും ജമാലും ഇരിങ്ങാലക്കുട സി വിൽ സ്റ്റേഷനിൽ പോയി മടങ്ങിവരവെ കണ്ണിക്കരയിൽ വച്ചായിരുന്നു അപകടം. ഗുരുതമായി പരിക്കേറ്റ മൂന്ന് പേരെയും സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹംസ പിന്നീട് മരിച്ചു.
ഖബറടക്കം ഇന്ന്( വ്യാഴം ) പോസ്റ്ററുമോർട്ടത്തിന് ശേഷം വൈകിട്ട് 3 മണിക്ക് ചളിക്കവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ചാണേപ്പറമ്പിൽ കുടുംബാംഗം ഫാത്തിമ. മക്കൾ: ഷബീർ, റമീസ, ഷംല. മരുമക്കൾ: അസീസ് (പത്ര ഏജന്റ്, കലൂർ ) ജമാൽ, പത്ര ഏജന്റ്, അലുപുരം ), ജസീല.