കളമശേരി: കളമശേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂറിന്റെ പ്രചരണാർത്ഥം യുവകോൺഗ്രസ് താരം ഷാഫി പറമ്പിൽ എം.പി. നയിക്കുന്ന റോഡ് ഷോ നാളെ (ഞായർ) വൈകിട്ട് 6.00 മണിക്ക് ആരംഭിക്കും.
റോഡ് ഷോ സൗത്ത് കളമശേയിൽ നിന്നും ആരംഭിച്ച് നോർത്ത് കളമശേരി, പുതിയ റോഡ്, പാതാളം, എലൂർ കമ്പനിപ്പടി, മേത്താനം പാലം വഴി ആലങ്ങാട്, കോട്ടപ്പുറം, യു.സി കോളജ്, കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂർ അമ്പലം പരിസരം, വടക്കേ ഏലൂക്കര, എലൂക്കര ഫെറി, ഉളിയന്നൂർ ചേരിക്കവല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മനാർ ജംഗ്ഷനിൽ സമാപിക്കും.
റോഡ് ഷോയിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും വലിയ തോതിൽ പങ്കെടുക്കും. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വികസനാഭിമുഖമായ മാറ്റത്തിനും ഈ പരിപാടി ശക്തമായ പിന്തുണ നൽകുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ
ജമാൽ മണക്കാടൻ
കൺവീനർ
ഇ.കെ. സേതു
എന്നിവർ അറിയിച്ചു.