കളമശേരി അപ്പോളോ ടയേഴ്‌സിനു മുന്നിൽ പി.രാജീവിന് സ്വീകരണം നൽകി. നഷ്‌ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ സർക്കാരാണിതെന്ന് തൊഴിലാളികളെ അഭിസംബോധന ചെയ്തു കൊണ്ട് പി.രാജീവ് പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ലാഭകരമാക്കും. അതിന് ഭരണ തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ യു.സി കോളജിനു സമീപമുള്ള മറിയപ്പടി ജീവോദയ പ്രൊവിൻഷ്യൻ ഹൗസ് ഹോളി ഫാമിലി സിസ്‌റ്റേഴ്സിനെ സന്ദർശിച്ച് രാജീവ് ആശംസകൾ നേർന്നു. കടൂപ്പാടം ജ്യോതി നിവാസ് പബ്ലിക് സ്‌കൂൾ സന്ദർശിച്ച സ്ഥാനാർഥിയെ പ്രിൻസിപ്പൽ സി. ഉദയ സ്വീകരിച്ചു.അരീപ്പാടം മെറിലോഹം സെമിനാരിയിലെത്തിയ സ്ഥാനാർഥി , റെക്ടർ ഫാ. വിൻസൻ്റുമായി കൂടിക്കാഴ്ച നടത്തി. യു സി കോളജ് ദേവ് പ്രിയ കോൺഗ്രിഗേഷനിലെത്തിയ രാജീവ് മദർ സുപ്പീരിയർ സി. ഷെർലിനെ സന്ദർശിച്ച് ആശംസകളറിയിച്ചു.കളമശേരി ര അഡോറേഷൻ പ്രൊവിൻഷ്യാൾ കോൺവെൻ്റ് സന്ദർശിച്ച പി.രാജീവിനെ കന്യാസ്‌ത്രീകൾ സ്വീകരിച്ചു. മദർ സുപ്പീരിയർ സി. ലിറ്റിൽ മരിയയുമായും സിസ്റ്റർമാരുമായും അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. എല്ലാവരോടുമൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷ മാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് പത്തടിപ്പാലത്തെത്തിയ രാജീവ് ഷെബിൻ ഡ്രൈവിങ് സ്‌കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എച്ച് എം ടി കോളനിയിലെ സ്വീകരണ പരിപാടികളിലും പങ്കെടുത്തു.