കൊച്ചി: ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മ്യാൻമറിലെത്തി.
മ്യാൻമർ സായുധ സേന കമാൻഡർ-ഇൻ-ചീഫ് ജനറൽ യെ വിൻ ഊ, മ്യാൻമർ പ്രതിരോധ മന്ത്രി ജനറൽ യു ഹ്തുൻ ഓങ്, മ്യാൻമർ നാവിക സേനയുടെ കമാൻഡർ ഇൻ-ചീഫ്* അഡ്മിറൽ ഹ്തെയിൻ വിൻ എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. നിലവിലുള്ള ഉഭയകക്ഷി സമുദ്ര സഹകരണം അവലോകനം ചെയ്യുന്നതിനും, പ്രവർത്തന തലത്തിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രണ്ട് നാവിക സേനകൾ തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും ഈ ആശയവിനിമയങ്ങൾ അവസരം നൽകും.

മ്യാൻമർ നാവിക സേനയുടെ സെൻട്രൽ നേവൽ കമാൻഡ്, നേവൽ ട്രെയിനിംഗ് കമാൻഡ്, നമ്പർ 1 ഫ്ലീറ്റ് എന്നിവിടങ്ങളിലെ ഇടപെടലുകളും, മ്യാൻമർ സായുധ സേനയുടെ വീരമൃത്യു വരിച്ച വീരന്മാരുടെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കലും സന്ദർശനത്തിൽ ഉൾപ്പെടുന്നു.

ഇന്ത്യ - മ്യാൻമർ നാവികാഭ്യാസം (IMNEX), ഇന്തോ-മ്യാൻമർ കോർഡിനേറ്റഡ് പട്രോൾ (IMCOR), തുറമുഖ സന്ദർശനങ്ങൾ, ഹൈഡ്രോഗ്രാഫി സർവേകൾ എന്നിവയുൾപ്പെടെ പ്രതിരോധ രംഗത്തെ സഹകരണമാണ് സന്ദർശനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര നാവിക സിമ്പോസിയം, മിലാൻ, ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ, ഗോവ മാരിടൈം കോൺക്ലേവ്/ സിമ്പോസിയം, ഐഒഎസ് സാഗർ, അഡ്മിറൽസ് കപ്പ് തുടങ്ങി ഇന്ത്യൻ നാവികസേന അടുത്തിടെ നടത്തിയ എല്ലാ പരിപാടികളിലും മ്യാൻമർ പങ്കെടുത്തിട്ടുണ്ട്.

നാവികസേനാ മേധാവിയുടെ സന്ദർശനത്തിലൂടെ പരസ്പര ബഹുമാനം, വിശ്വാസം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും
ദീർഘകാലമായി നിലനിൽക്കുന്ന ഇന്ത്യ - മ്യാൻമർ സൗഹൃദബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതാകും.