കൊച്ചി: സവാളയുടെ വില കിലോയ്ക്ക് 80 രൂപ വരെ വർദ്ധിച്ചപ്പോൾ, അതു വെറും 35 രൂപയ്ക്ക് സാധാരണക്കാർക്കു നൽകുവാനുള്ള കേരള സർക്കാരിൻറെ നീക്കം അഭിനന്ദനാർഹമാണെന്നും,ഒരിക്കലും ഒരു സർക്കാരും ചെയ്യാത്ത ധീര നടപടിയാണെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
സവാളയുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളായ നാസിക്,കർണ്ണാടക എന്നിവിടങ്ങളിലെ ചില വൻകിട വ്യാപാരികൾ സവാളയുടെ വില വർദ്ധിപ്പിക്കുവാൻ മനപ്പൂർവം നടത്തിയ നീച നീക്കങ്ങളാണ് ഇത്രയും വില വർദ്ധിക്കുവാൻ കാരണമായത്. അതിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കേണ്ടതായിരുന്നു.കാരണം ആ സർക്കാരിൻറെ കീഴിലാണ് അഖിലേന്ത്യാ തലത്തിലുള്ള ഈ കാര്യങ്ങൾ. എന്നാൽ ഒരു നടപടിയും സ്വീകരിക്കുവാൻ കേന്ദ്രസർക്കാർ ഇതേവരെ തയ്യാറായിട്ടില്ല.അപ്പോഴാണ് യുഡിഎഫ് സർക്കാർ, മുഖ്യമന്ത്രിയുടെയും, കൃഷി മന്ത്രി സിദ്ദിഖിന്റെയും,സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെയും നേത്രുത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകൾ പ്രകാരം വെറും 35 രൂപയ്ക്ക് സവോള കേരളത്തിലെ സാധാരണക്കാർക്ക് എത്തിക്കുന്ന രീതി നടപ്പിൽ വരുത്തുന്നത്.അത് ജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നും
തോമസ് പറഞ്ഞു