കാറ്ററേഴ്സ് അസോസിയേഷന്‍ പന്തംകൊളുത്തി പ്രകടനം നടത്തുന്നു
കൊച്ചി: പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എകെസിഎ) സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണയും കിച്ചണ്‍ അടച്ചിടല്‍ സമരവും സംഘടിപ്പിക്കുന്നു. സമരത്തിന്റെ ഭാഗമായി എറണാകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (വ്യാഴം) വഞ്ചിസ്‌ക്വയറില്‍ നിന്ന് മേനക ജംഗ്ഷന്‍ വരെ വൈകിട്ട് 6.30ന് പന്തംകൊളുത്തി പ്രകടനം നടത്തും. ഗ്യാസ് വിലക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെളളിയാഴ്ച ജില്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ കാറ്ററിംഗ്, കിച്ചണ്‍ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.