കളമശേരി: യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ. വി. ഇ. അബ്ദുൽ ഗഫൂറിനെ സ്വീകരിക്കാൻ കളമശേരി മറ്റക്കാട് നൽകിയ സ്വീകരണത്തിൽ വൻ ജനസാഗരം.
കങ്ങരപ്പടിയിൽ നാട്ടുകാരുടെ ഉജ്വല സ്വീകരണo. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം കങ്ങരപ്പടിയിൽ നിന്ന് ഉദ്ഘാടനം ചെയ്ത കളമശേരിയിലെ മൂന്നാം ഘട്ട പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി വളരെ വൈകിയാണ് സമാപന കേന്ദ്രമായ മറ്റക്കാട് എത്തിയത്. അപ്പോഴേക്കും രാത്രി പത്ത് മണി. പിന്നെ മൈക്ക് ഉപയോഗിക്കാനാകാത്തതിനാൽ മൈക്ക് ഓഫ് ചെയ്ത് എത്തിയ പ്രചരണ വാഹനത്തെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് യുഡിഎഫ് പ്രവർത്തകർ എതിരേറ്റത്. കമ്പിത്തിരിയുടെയും പൂത്തിരിയുടേയും വെളിച്ചം അകമ്പടിയായതോടെ സ്വീകരണം കളറായി. നൂറ് കണക്കിന് പ്രവർത്തകരാണ് സ്വീകരണത്തിന് ഒഴുകി എത്തിയത്.