കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഷാർദ വ്യാഴാഴ്ച കൊച്ചിക്ക് സമീപം റോയൽ നെതർലാൻഡ്‌സ് നേവി ഫ്രിഗേറ്റ് എച്ച്‌എൻഎൽഎംഎസ് ഡി റൂയിറ്ററുമായി ഒരു പാസേജ് അഭ്യാസം (പാസെക്സ്) നടത്തി. റോയൽ നെതർലാൻഡ്‌സ് നേവിയുടെ ഡെപ്യൂട്ടി കമാൻഡറുടെ നേതൃത്വത്തിലുള്ള ഉന്നതതല നെതർലാൻഡ്‌സ് പ്രതിനിധി സംഘത്തിന്റെ ദക്ഷിണ നാവിക കമാന്റ് സന്ദർശനത്തിന്റെ പരിസമാപ്തി കുറിച്ചായിരുന്നുഈ അഭ്യാസം.
പാസെക്സ് പരമ്പരാഗത സ്റ്റീം പാസ്റ്റോടെ സമാപിച്ചു.
ഉഭയകക്ഷി സമുദ്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മികച്ച രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള പ്രവർത്തന ധാരണക്കും കൈമാറ്റത്തിനും ഇത് വിലപ്പെട്ട അവസരം നൽകി.
ഇന്ത്യ-നെതർലാൻഡ്‌സ് സമുദ്ര പങ്കാളിത്തത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ അഭ്യാസം.