ആലുവ എടത്തലയിൽ സ്വകാര്യ
ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.
- ഉച്ചക്ക് 2 .30 യോടെയായിരുന്നു അപകടം. ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെൻറ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.. ബസിൽ
ഉണ്ടായിരുന്ന മുപ്പത്തഞ്ചോളം
യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ അടക്കമുള്ളവർ ബസ്സിൽ ഉണ്ടായിരുന്നു.