കൊച്ചി: ഉത്തരേന്ത്യന്‍ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായി സിഐടിയു ജില്ലയിലെ തൊഴില്‍കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. എട്ട് മണിക്കൂര്‍ തൊഴില്‍ സമയം, 26000 പ്രതിമാസ വേതനം, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തുല്യജോലിക്ക് തുല്യവേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് ക്യാംപയിന്‍ സംഘടിപ്പിച്ചത്. എറണാകുളത്ത് കച്ചേരിപ്പടിയില്‍ നടന്ന കൂട്ടായ്മ ജില്ലാ പ്രസിഡന്‍റ് ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ.വി.മനോജ് അദ്ധ്യക്ഷനായ യോഗത്തില്‍ കെ.കെ.കലേശന്‍ സ്വാഗതം പറഞ്ഞു. സനം പി തോപ്പില്‍ നന്ദി പറഞ്ഞു.
അന്പലമുകളില്‍ നടന്ന യോഗം വര്‍ക്കിങ് കമ്മിറ്റിയംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. സുമേഷ് എസ്, സി സുരേഷ്, അനൂപ് എസ്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ബിപിസിഎല്‍ ഡ്രം പ്ലാന്‍റ് ഗേറ്റിനു മുന്നില്‍ നടന്ന യോഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ബി.ഹരികുമാര്‍ സംസാരിച്ചു. ആലങ്ങാട് നടന്ന യോഗം ജില്ലാ ട്രഷറര്‍ സി. കെ പരീത് ഉദ്ഘാടനം ചെയ്തു. കളമശ്ശേരിയില്‍ പ്രീമിയര്‍ കവലയില്‍ നടന്ന യോഗം അഡ്വ. പി.എം. മുജീബ് റെഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി ടി രതീഷ് അദ്ധ്യക്ഷനായി. ടി എ ഹസൈനാര്‍ സ്വാഗതം പറഞ്ഞു. പാതാളത്ത് പി.കെ.ദിനേശ് ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി കച്ചേരിപ്പടിയില്‍ നടന്ന യോഗം സി. ഡി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വി എ ശ്രീജിത് അദ്ധ്യക്ഷനായി. മൂത്തകുന്നം ലേബര്‍ ജംഗ്ഷനില്‍ നടന്ന യോഗം കെ.എ വിദ്യാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പറവൂര്‍ ടൗണ്‍ ടാക്സി സ്റ്റാന്‍റിനു മുന്നില്‍ നടന്ന യോഗം ടി ആര്‍ ബോസ് ചെറിയപിള്ളി, കവലയില്‍ നടന്ന യോഗം യേശുദാസ് പറപ്പിള്ളി, പിറവത്ത് നടന്ന യോഗം കെ പി സലിം എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സി ആര്‍ സോമന്‍ അദ്ധ്യക്ഷനായി. ജേക്കബ്ബ് പോള്‍ സ്വാഗതം പറഞ്ഞു. കൂത്താട്ടുകുളത്ത് നടന്ന യോഗം സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എ ആര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. എം.എന്‍ ഗോപി സ്വാഗതം പറഞ്ഞു. ഫെബീഷ് ജോര്‍ജ്ജ് സംസാരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം ബിപിസിഎല്‍ ഗേറ്റിനു മുന്നില്‍ നടന്ന യോഗം എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് വിജയന്‍ അദ്ധ്യക്ഷനായി.
തൃപ്പൂണിത്തുറ ടൗണില്‍ നടന്ന യോഗം വര്‍ക്കിങ് കമ്മിറ്റിയംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനില്‍ നടന്ന യോഗം എസ്. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പി.ഡി.രമേശന്‍ അദ്ധ്യക്ഷനായി. എന്‍ കെ സ്വരാജ് സ്വാഗതം പറഞ്ഞു. ഞാറയ്ക്കലില്‍ നടന്ന യോഗം കെ. എ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചെറായി ജംഗ്ഷനില്‍ നടന്ന യോഗം ഇ.സി.ശിവദാസ് ഉദ്ഘാടനം ചെയ്തു.
വൈറ്റില ജംഗ്ഷനില്‍ നടന്ന യോഗം എ എന്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. ആര്‍ രാജീവ് അദ്ധ്യക്ഷനായ യോഗത്തില്‍ പി ആര്‍ സത്യന്‍, എം ടി മഹേഷ് സംസാരിച്ചു. അങ്കമാലി ടെല്‍ക്കിനു മുന്നില്‍ നടന്ന യോഗം ഒ പി റിജേഷ് ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ക്കാട് നടന്ന യോഗം സി കെ സോമന്‍ ഉദ്ഘാടനം ചെയ്തു. കെ കെ അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ടി പ്രസാദ് സ്വാഗതം പറഞ്ഞു. ജോസ് ജേക്കബ്ബ് മനോജ് അഗസ്റ്റിന്‍ സംസാരിച്ചു.
ആലുവയില്‍ റെയില്‍വെ സ്റ്റേഷനു മുന്നില്‍ ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി.സലിം ഉദ്ഘാടനം ചെയ്തു.