കൊച്ചി: സംസ്ഥാന മന്ത്രിസഭയിലേക്ക് കന്നിയ ങ്കത്തിലൂടെ വിജയിച്ച് എത്തിയ അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ നടന്നുകയറിയ നാൾവഴികൾ. അഡ്വ.വി.ഇ.അബ്‌ദുൾ ഗഫൂർ 1976 ൽ എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളിയിൽ നദീറയുടെയും മൂത്തമകനായി ജനിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന്റെയും

ക്രിക്കറ്റ് ആലുവ സെറ്റിൽമെൻ്റ് ഹൈസ്ക്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ക്രിക്കറ്റ് കളിയിൽ സജീവമായിരുന്നു. കേരള സംസ്ഥാന അണ്ടർ -16 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് കളമശ്ശേരിയിലെ സെന്റ് പോൾസ് കോളേജിൽ പ്രീ-ഡിഗ്രി പഠനം നടത്തി. പിന്നീട് തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടി.

2000 ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് അഭിഭാഷക വൃത്തിയിൽ പ്രവേശിച്ചു. ഇപ്പോൾ കൊച്ചിയിൽ ഒരു നിയമ സ്ഥാപനം നടത്തിവരുന്ന അദ്ദേഹം ഇരുപത്തിയഞ്ച് വർഷത്തിലധികമായി നിയമവൃത്തിയിൽ സജീവമാണ്.

കോളേജ് കാലഘട്ടത്തിൽ എം.എസ്.എഫ് മുഖേനയാണ് പൊതു പ്രവർത്തനത്തിലേക്ക് കടന്നത്. പിന്നീട് യൂത്ത് ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ ഐ.യു.എം.എൽ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു.

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തൊഴിലാളി സംഘടനാ രംഗത്തും സജീവമാണ്. എഫ്.ഐ.ടി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ(എസ്.ടി.യു) പ്രസിഡൻ്റ്, ടി.സി.സി തൊഴിലാളി യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയി ഓർഗസനൈസേഷൻ(എസ്.ടി.യു) പ്രസിഡൻ്റ്, കെ.ഇ.എൽ എംപ്ലോയീസ് ഓർഗനൈസിംഗ് (എസ്.ടി.യു) പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

കൂടാതെ, അർഹരായ രോഗികൾക്ക് സൗജന്യ ഡയാലിസിസും വൈദ്യപരിശോധനയും ചെയ്തു കൊടുക്കുന്ന സ്ഥാപനമായ കളമശ്ശേരി മെഡിക്കൽ കോളേജ് ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽക്ക് കെയർ ട്രസ്റ്റിന്റെ ചെയർമാനുമാണ്.

ഭാര്യ: ദിലാര, മക്കൾ: റിദ, വസിം, റയ