കളമശേരി: കളമശേരിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉണ്ടാകിയെടുത്ത തണൽ ആര് വെട്ടി മാറ്റാൻ ശ്രമിച്ചാലും അത് നടക്കില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . സംസ്ഥാനത്തിന്റെ സമസ്ത മേഖലയിലും ഇടതു സർക്കാർ പരാജയമായിരുന്നു. തൊഴിലാളി വർഗ സർക്കാർ തൊഴിലാളികളോട് നിഷേധാത്മക സമീപനമായിരുന്നു സ്വീകരിച്ച് വന്നത്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ്പാർട്ടി അപ്രസക്തമായതോടെ പാർട്ടിയിലെ ആളുകൾ അതിൽ നിന്ന് പുറത്ത് വരുന്ന അവസ്ഥയാണ്. ഭരണം തലക്ക് പിടിച്ച സർക്കാരാണ് ഇന് കേരളo ഭരിക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമല്ല ഇന്നുള്ളത്. ഇബ്രാഹിംകുഞ്ഞിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെയും കളമശേരിയുടേയും വികസന പാഠമാണ്. ആ ഓർമകളിലൂടെ ഗഫൂറിനെ വിജയിപ്പിക്കണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു. കളമശേരിയുടെ വിജയം സംസ്ഥാനത്തിന്റെ യുഡിഎഫിന്റെ വിജയമാണ്. ഇടത് പക്ഷത്തേപോലെ ഫ്ലക്സിൽ ഉള്ള വികസനമല്ല യുഡിഎഫ് നേതാക്കൾ നടന്നുന്നത്. ജനകമായി നേരിട്ട് സംവധിക്കുകയാണ്. പരിണിത പ്രജ്ഞ്ഞ രായ നേതാക്കളെ കണ്ട് പഠിച്ച യുഡിഎഫ് നേതാക്കളാണ് ഇന്നുള്ളത്. അവരെയാണ് കേരള ഭരണം ഏൽപിക്കേണ്ട നെന്നും തങ്ങൾ പറഞ്ഞു.

കളമശേരി മറ്റക്കാട് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.എം. സലിം, അഡ്വ. മുഹമ്മദ് ഷാ, വി.കെ. ബീരാൻ, ഹാരിസ് ബീരാൻ എ.പി., ബി.എ. അബ്ദുൽ മുത്തലിബ്, എൻ വി സി അഹമ്മദ്, ടി.എം. അബ്ബാസ്, എ.കെ.ബഷീർ, ഇ പി.എ. അഹമ്മദ് കബീർ, ടി.എസ് അബൂബക്കർ, സേതു, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, പി.എം.എ ലത്തീഫ്, റഫീഖ് തെക്കൻ, പി.എ. സലിം, സുബൈർ കെ.പി., വി.കെ. അബ്ദുൽ അസിസ്, കെ.എം ജാഫർ, പി.എ. ഷാജഹാൻ, അൻസാർ തോരത്ത്, സൂപ്പി മൊയ്തീൻ എന്നിവർ പങ്കെടുത്തു. സ്ഥാനാർത്ഥി അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ സ്വീകരണത്തിന് നന്ദി പറഞ്ഞു.