ഇടപ്പള്ളി: സാമൂഹിക വിഷയങ്ങളിൽ ഇടപെടാനും സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാകാനുംവിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുന്നത് വിദ്യാർത്ഥി സംഘടനകൾ: മന്ത്രി വി. ഇ അബ്ദുൽ ഗഫൂർസംഘടനകൾക്ക് നിസ്തുല്യമായ സ്ഥാനമുണ്ടെന്ന് കേരളാ ഫിഷറീസ്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ പറഞ്ഞു. വിദ്യാർത്ഥികളിൽ നേതൃഗുണവും ജനാധിപത്യ ബോധവും വർദ്ധിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടപ്പള്ളി ദാറുൽ ബനാത് അക്കാദമിയിൽ 'സഫ്‌വ' വിദ്യാർത്ഥി യൂണിയന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളെ അനുമോദിച്ച അദ്ദേഹം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ സഹകരണവും സൗഹൃദവും വളർത്താനും, കലാ, സാഹിത്യ, കായിക, സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളുടെ സർവ്വോത്മുഖ വികസനത്തിന് സഹായിക്കാനും വിദ്യാർത്ഥി സംഘടനകൾക്ക് കഴിയണമെന്നും ഓർമ്മപ്പെടുത്തി.
പരിപാടിയിൽ സഫ്‌വ വിദ്യാർഥി സംഘടനയുടെ ഭരണഘടനയും യൂണിയന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ്, അറബി, ഉർദു ഭാഷാ വിഭാഗങ്ങളുടെ പേരുകളുടെയും പ്രകാശനം നിർവ്വഹിച്ചു. Book Berth പദ്ധതി പ്രകാരം ദാറുൽ ബനാത് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ അമീന സൈനബ്, ആയിഷ അംന, വി ബി കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരിൽനിന്ന് അദ്ദേഹം ഏറ്റുവാങ്ങി. പിതാവ് വി.ഇ ഇബ്രാഹിം കുഞ്ഞിനോടൊപ്പമുള്ള അദ്ദേഹത്തിൻറെ രേഖാചിത്രം സ്ഥാപന ഭാരവാഹികൾ ഉപഹാരമായി നൽകി.
പരിപാടിയിൽ പി.ടി അബ്ദുല്ല ഫൈസി അധ്യക്ഷനായി. അബ്ദുൽ മജീദ് അൽഖാസിമി പ്രാർത്ഥന നടത്തി. പ്രിൻസിപ്പൽ പി.എ അഷ്റഫ് ഹുദവി ആമുഖ ഭാഷണവും എം എം അബൂബക്കർ ഫൈസി മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. കളമശ്ശേരി മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. വഹാബ് മണക്കാടൻ, ബക്കർ കണ്ണോത്ത്, ഫൈസൽ കങ്ങരപ്പടി, അമ്മിണി ഫ്രാൻസിസ് എന്നിവർ യൂണിയന് ആശംസ അറിയിച്ചു. സയ്യിദ് സൈനുദ്ദീൻ കോയ തങ്ങൾ, അഡ്വ: കബീർ കടപ്പള്ളി സംസാരിച്ചു. ദാറുൽ ബനാത് സെക്രട്ടറി പി ടി അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും അബ്ദുൽ അസീസ് മൗലവി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുത്തു.