അടുക്കളത്തോട്ടം ഉദ്ഘാടനം ചെയ്തു
കളമശേരി: നഗരസഭയിലെ 25ാം വാർഡ് കൗൺസിലർ അസീറ നാസറിന്റെ നേതൃത്വത്തിൽ വാർഡിലെ എല്ലാ വീട്ടിലും വിഷരഹിതമായ പച്ചക്കറികൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കളത്തോട്ടം ഉദ്ഘാടനം ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. അടുക്കളത്തോട്ടംഎന്ന ആശയത്തിന് മികച്ച പ്രതികരണമാണ് ജനങ്ങൽ നിന്ന് ലഭിച്ച വരുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് 100O പച്ചക്കറി തൈകളാണ് നൽകുന്നത്. ചടങ്ങിൽ യുവ കർഷകൻകെ.കെ വിജയനെ ആദരിച്ചു. ജനപ്രതിനിധികൾ, കൃഷി ഓഫീസർ റെസിഡൻസ്അസോസിയേഷൻ ഭാരവാഹികൾ, കളമശേരി സർവ്വീസ് സഹകരണ ബോർഡ് ഭാരവാഹികൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വാർഡ് അംഗങ്ങളും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു