എറണാകുളത്ത് 79.78 ഗതമാനം പോളിംഗ്

ജില്ലയിൽ ഏറ്റവും കൂടുതൽ കുന്നത്തു നാട്ടിൽ

ഏറ്റവും കുറവ് അങ്കമാലിയിൽ


കൊച്ചി : എറണാകുളം ജില്ലയിൽ പോളിംഗ് അവസാനിച്ചപ്പോൾ ആകെ പോൾ ചെയ്തവരുടെ എണ്ണം 79.78 ശതമാനമായി. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് കുന്നത്തു നാട്ടിലാണ്. 83.96 ശതമാനം. ഏറ്റവും കുറവ് അങ്കമാലിയിലാണ്. 75.62 ശതമാനം. ശക്തമയ മൽസരമാണ് ഇത്തവണ ജില്ലയിലെ 14 മണ്ഡലത്തിലും നടന്നിരിക്കുന്നത്. പെരുമ്പാവൂർ 80.04, ആലുവ 80.47, കളമശേരി 81.22, പറവൂർ 81.95, പൈപ്പിൻ 80.5, കൊച്ചി 80.32, തൃപ്പൂണിത്തുറ 81.35 എറണാകുളം 77.99, ത്യക്കാക്കര 78.5, പിറവം 76.43, മൂവ്വാറ്റുപുഴ 78.11, കോതമംഗലം 79. 22 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ജില്ലയിൽ പോളിംഗ് ശതമാന ഉയർന്നതിനാൽ ഇരു മുന്നണികളും വളരെ ഏറെ പ്രതീക്ഷയിലാണ്.