എന്‍ പി ആന്റണിക്ക് കേന്ദ്ര സര്‍ക്കാര്‍ ബിസിനസ് എക്സിലെന്റ് അവാര്‍ഡ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച വികസിത് ഭാരത് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ്–2026 ന്റെ ഭാഗമായി നല്‍കിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം ഹെല്‍ത്തിയര്‍ ഡയറ്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍. പി. ആന്റണി അര്‍ഹനായി. ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ പ്രതാപ്‌റാവു ജാധവ്, അനുപ്രിയ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ സന്നിഹിതനായിരുന്നു. കാര്‍ഷികവ്യവസായ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍, സുസ്ഥിര വികസനത്തിനും നവീകരണത്തിനും രാഷ്ട്രനിര്‍മ്മാണത്തിനുമുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് എന്‍. പി. ആന്റണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. കാര്‍ഷികം, ഭക്ഷ്യസംസ്‌കരണം, മാലിന്യങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന വേസ്റ്റ്ടുവെല്‍ത്ത് സാങ്കേതികവിദ്യകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി 23ലധികം പേറ്റന്റുകളുടെ ഉടമകൂടിയാണ് അദ്ദേഹം.