കൊച്ചി: ഡൈസൺ V16 പിസ്റ്റൺ അനിമൽ കോർഡ്ലെസ് വാക്വം ക്ലീനർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
315 എയർ വാട്ട് സക്ഷൻ ശേഷിയുള്ള പുതിയ 900 വാട്ട് ഡൈസൺ ഹൈപ്പർഡൈമിയം മോട്ടോറാണ് ഇതിൻറെ പ്രധാന സവിശേഷത. വിവിധ തറയിനങ്ങൾക്കനുസരിച്ച് ക്ലീനിംഗ് പ്രകടനം സ്വമേധയാ ക്രമീകരിക്കുന്ന ഓൾ-ഫ്ലോർ കോൺസ് സെൻസ് ക്ലീനർ ഹെഡും, മുടിയും വളർത്തുമൃഗങ്ങളുടെ രോമങ്ങളും കുരുങ്ങുന്നത് തടയുന്ന ഇരട്ട കോണിക്കൽ ബ്രഷ് ബാറുകളും ഇതിലുണ്ട്. പൊടിയും അവശിഷ്ടങ്ങളും കംപ്രസ് ചെയ്ത് കൂടുതൽ സംഭരിക്കാൻ സഹായിക്കുന്ന ക്ലീൻകോംപാക്ടർ ബിൻ, മൈഡൈസൺ ആപ്പ് വഴിയുള്ള അറ്റകുറ്റപ്പണി അലേർട്ടുകൾ, ക്രെവിസ് ടൂൾ, ഹെയർ സ്ക്രൂ ടൂൾ 2.0 എന്നിവയും ഈ വാക്വം ക്ലീനറിൻറെ പ്രത്യേകതകളാണ്. വില 79,900 രൂപ. കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലും രാജ്യത്തെ ഡൈസൺ സ്റ്റോറുകളിലും ഉൽപ്പന്നം ലഭ്യമാണ്.