തിരുവനന്തപുരം: അനശ്വര സംഗീതജ്ഞൻ എം.ജി.രാധാക്യഷ്ണന്റെ 86-ാംജന്മദിനം ഈ വർഷവും വിപുലമായ പരിപാടികളോടെ നടത്തുമെന്ന് എം ജി രാധാക്യഷ്‌ണൻ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
"ഘനശ്യാമസന്ധ്യ 2026" എന്ന പേരിൽ നടത്തുന്ന പരിപാടി 29ന് വൈകുന്നേരം 6ന് എറണാകുളം അസീസിയ കൺവെൻഷൻ സെൻ്ററിൽ നടക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചനെ ചടങ്ങിൽ ആദരിക്കുo. തുടർന്ന് എം.ജി.രാധാകൃഷ്ൻ ഈണമിട്ട ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി പ്രശസ്‌ത പിന്നണി ഗായകനും എം.ജി.രാധാക്യഷ്ണൻ്റെ സഹോദരനുമായ എം.ജി. ശ്രീകുമാറിൻ്റെ നേത്യത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറും. ആദ്യമായാണ് ജില്ലക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുനന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് എം.പി മുരളീധൻ, സെക്രട്ടറി ഡോ.കെ ഓമനക്കുട്ടി എന്നിവർ പറഞ്ഞു.