*കൊച്ചയിലെ നാവികരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നു*

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ പൊലിഞ്ഞ പതിനാറ് ഇന്ത്യ നാവികർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് മാരി നേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എറണാകുളം
മറൈൻഡ്രവിൽ ജൂലായ് 28 വൈകുന്നേരം അഞ്ചു മണിയ്ക്ക് ശേഷം കൊച്ചയിലെ നാവികരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുടുംബം ഉപേഷിച്ച് മാസങ്ങളോളം നോക്കെത്താത്ത കടലിൽ കഴിയുന്ന മർച്ചന്റ് നേവി ക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഭരണകൂടം ശക്തമായി ഇടപെടണമെന്നും
പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും,
യുദ്ധം വിനാശം മാത്രമാണ് എന്ന വസ്തുത യുദ്ധവെറിയന്മാരെ മനസ്സിലാക്കിക്കാനുള്ള പൊതുസമൂഹത്തിന്റെ പിന്തുണ തേടിയാണ് ഈ ഒത്തുചേരൽ.