കൊച്ചി: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം ₹220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് .
വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു .
ഈ വിൽപ്പനവർധനയും ഉപഭോക്തൃവിശ്വാസവും ഓണക്കാല വിൽപ്പനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസത്തിൽ 400 കോടി രൂപയുടെ വിൽപ്പന കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.