കൊച്ചി: ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ കാക്കനാട് ആസ്ഥാനമായ വിക്രം സാരഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ് )ഏർപ്പെടുത്തിയ വിജ്ഞാൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 16 മുതൽ ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരയുള്ള വിദ്യാർത്ഥികളിൽ നിന്നാണ് സ്‌കോളർഷിപ്പിന് അർഹരായ 50 പേരെ തിരഞ്ഞെടുക്കുക. ഗണിത, ശാസ്ത്ര സാങ്കേതിക മേഖലയിലെ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരെ കണ്ടെത്തുക.
സ്‌കൂൾ വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ മാർഗനിർദ്ദേശങ്ങളോടെ ഉന്നത നിലവാരത്തിലേക്ക് വളർത്തുത്തുകയാണ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷൻ ചെയർമാനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഡോ. ജി. മാധവൻ നായർ പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ അംഗീകൃത സ്‌പേയ്‌സ് ട്യൂട്ടർ പദവിയുളള പെരുമ്പാവൂർ പ്രഗതി അക്കാദമിയിലാണ് ക്ലാസുകൾ. അർഹരാകുന്ന കുട്ടികളുടെ മുഴുവൻ പഠന ചെലവുകളും വി.എസ്.എസ്.എഫ് വഹിക്കും.
വിശദവിവരങ്ങൾക്ക്: www.vssf.in. ഫോൺ: 8891343877