കൊച്ചി: ഏറെ ദിവസങ്ങളായി ലോക്സഭയിൽ എത്താൻ പോലും ഭയപ്പെട്ടിരുന്ന ഭാരതത്തിന്റെ
ആഭ്യന്തര മന്ത്രി
അമിത് ഷായുടെ മൗനത്തിന് അംഗീകാരം നൽകുകയും, ലോക്സഭയിൽ അദ്ദേഹത്തെ കൊണ്ട് ഒരു വാക്ക് പോലും പറയിക്കാതിരിക്കുവാൻ തക്ക രീതിയിൽ നടപടികൾ വ്യത്യാസപ്പെടുത്തുകയും ചെയ്തത് രാജ്യത്തിനു നാണക്കേടുണ്ടാക്കി എന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

ഡൽഹിയിൽ സമരം നടത്തിക്കൊണ്ടിരുന്ന വിദ്യാർഥികൾക്കു നേരെ ഒരു ന്യായീകരണവും ഇല്ലാത്ത രീതിയിൽ പോലീസിനെ കൊണ്ട് വെടിവെപ്പിച്ചതും, അവരെ ഉപദ്രവിച്ചതും മനസ്സിലാക്കിയ ജനങ്ങളെ നേരെ നോക്കാൻ പോലുമുള്ള ധൈര്യം ഭാരതത്തിന്റെ
ആഭ്യന്തര മന്ത്രിക്ക് ഉണ്ടായില്ല.
ധൈര്യമില്ലാതായ അദ്ദേഹം പാർലമെന്റിൽ ഒറ്റ ദിവസം പോലും വന്നില്ല.
ഇന്ന് ലോകസഭ അവസാനിക്കുന്ന ദിവസം സ്പീക്കർ പോലും അതിനു പിന്തുണ നൽകിയത് രാജ്യത്തിന് വലിയ അപമായിരിക്കുകയാണെന്ന് തോമസ് പറഞ്ഞു.