കൊച്ചി: ഫീച്ചർ ഫോൺ വിഭാഗത്തിലെ ഇന്നോ ശ്രേണി വിപുലീകരിച്ച് പുതിയ ഐടെൽ ടഫ് സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്ന് ഐടെൽ അറിയിച്ചു. കർഷകർ, ദിവസവേതന തൊഴിലാളികൾ, പുറംജോലികളിൽ ഏർപ്പെടുന്നവർ എന്നിവരുടെ കഠിനമായ ദൈനംദിന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഐപി 54 നിലവാരത്തിനൊപ്പം ഫോൺ വീഴുന്നതും കഠിനമായ കാലാവസ്ഥയും പോലുള്ള സാഹചര്യങ്ങളെ നേരിടാൻ അനുയോജ്യമായ രൂപകൽപ്പനയും ശക്തമായ രൂപകൽപ്പനയാണ് ഇതിലുണ്ടാകുക. കാർഷിക ആവശ്യങ്ങൾക്കായി ഒറ്റ അമർത്തലിലൂടെ സർക്കാർ സഹായകേന്ദ്രവുമായി ബന്ധപ്പെടാൻ സഹായിക്കുന്ന പ്രത്യേക കാർഷിക ബട്ടണും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നോ ശ്രേണിയിൽ നേരത്തെ അവതരിപ്പിച്ച ആക്വ ഇന്ത്യയിലെ ഐപി 67 നിലവാരമുള്ള ഫീച്ചർ ഫോണായിരുന്നെന്നും കൂടുതൽ ആവശ്യാധിഷ്ഠിത ഉപകരണങ്ങൾ ശ്രേണിക്ക് കീഴിൽ അവതരിപ്പിക്കുമെന്നും ഐടെൽ അറിയിച്ചു. സൈബർ മീഡിയ റിസർച്ച് നടത്തിയ പഠനത്തിൽ 91 ശതമാനം ഉപഭോക്താക്കളും ഐടെൽ ഫോണുകളുടെ ദൈർഘ്യത്തിന് ഉയർന്ന റേറ്റിങ് നൽകിയതായി കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം 1.3 ലക്ഷത്തിലധികം ചില്ലറ വിൽപ്പനശാലകളും 1,000-ത്തിലധികം സേവന കേന്ദ്രങ്ങളും ഉൾപ്പെടുന്ന ശൃംഖലയും കമ്പനിക്കുണ്ട്.