കൊച്ചി : പ്രഥമ അക്ഷരം മുതൽ അന്താരാഷ്‌ട്ര തലങ്ങളിലെ എല്ലാ മേഖലകളിലെയും വിജ്ഞാനം കുരുന്നുകൾക്ക് പകർന്നു നൽകുന്ന അധ്യാപകർ തന്നെയാണ് രാജ്യത്തിൻ്റെ പുരോഗതിയുടെ അടിസ്ഥാന ഘടകമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെല്ലാം ഏതെല്ലാം ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിലും അതിനു വേണ്ട അടിസ്ഥാന ദിശാബോധം നൽകിയത് അധ്യാപക സമൂഹമാണ്. മാറുന്ന കാലഘട്ടത്തിൽ ചോദ്യം ചോദിക്കാൻ പഠിക്കുമ്പോൾ തന്നെ അധ്യാപകരെ അപമാനിക്കാനും ദ്രോഹിക്കാനുമുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനേജർ എച്ച് ഇ മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. നാസർ ലത്തീഫ് , സൽമാൻ ബാബു, വി സാനു,എം സലാഹുദ്ദീൻ, കെ ബി മുഹമ്മദ് കുട്ടി, നിഷാഫ് മുഹമ്മദ്, പി എൻ നജ്മ ,ലാജിദ് എസ് , ആൽഫിൻ പോൾ, സാജിത ബീവി, അനസ് എൻ എ , ടി യു സാദത്ത് എന്നിവർ സംസാരിച്ചു. പൂർവ്വ അധ്യാപകരെ ചടങ്ങിൽ പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു.

പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ദേശീയ അധ്യാപക ദിനാഘോഷം ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യുന്നു. ഹാരിസ് ബീരാൻ എം പി,എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, നാസർ ലത്തീഫ് ,എം സലാഹുദ്ദീൻ, വി സാനു, മുഹമ്മദ് കുട്ടി മാസ്റ്റർ, ലാജിദ് എസ് , സാജാത ബീവി, ആൽഫിൻ പോൾ,ടി യു സാദത്ത്, എന്നിവർ സമീപപം.