വട്ടവട കൊട്ടക്കമ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അനുശോചനം രേഖപ്പെടുത്തി.

ദുരിതത്തിൻ്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ
ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും.

ജീവാപായം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലിയിലെ ആശുപത്രിയിൽ മന്ത്രി അനൂപ് ജേക്കബ് നാളെ 11 മണിക്ക് സന്ദർശനം നടത്തി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ വിലയിരുത്തും.