സംവിധാനം സാഗർ ഹരി
കൊച്ചി: സൂപ്പർഹിറ്റ് മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് അഭിനയിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു . കനകരാജ്യത്തിനും ആസാദിക്കും ശേഷം സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സൈജുറുപ്പ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പുജാചടങ്ങുകൾ അരങ്ങേറിയത്. പ്രൊഡ്യൂസർ പ്രദീപ് മഞ്ജു സ്വിച്ച് ഓൺ ചെയ്തു. മകൾ തൻവീ ഫസ്റ്റ് ക്ലാപ് അടിച്ചു.
എസ് എൻ തോട്സിന്റെ ബാനറിൽ പ്രദീപ് മഞ്ജു നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയരാഘവൻ,സുധീഷ്,അഭിരാം,അൽത്താഫ്, ജീൻ പോൾ ലാൽ, സുധി കോപ്പ, ഉണ്ണിലാലു,പാൻ ഇന്ത്യൻ ടീം, സൂര്യ കൃഷ്, നിബ്രാസ്,
ആശ മഠത്തിൽ, മഞ്ജുശ്രീ,
സീന അലി,നവ്യ, അർച്ചന, സന്ധ്യ, സൂര്യശ്രീ എന്നിവർ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
ബോബൻ സാമുവൽ, ജീൻ പോൾ ലാൽ (ജൂനിയർ ലാൽ ), അഭിരാം , ഉണ്ണി ലാലു, മുഹമ്മദ് ഫൈസൽ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സാധാരണ മനുഷ്യൻ്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
ഇതു തികച്ചും റിയലിസ്റ്റിക്കായും ത്രില്ലർ ജോണറിലുമായിഅവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ.
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
സംഗീത- സെയ്ത് മുഹമ്മദ്.
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി . എഡിറ്റിംഗ് - ഷഫീഖ്.
പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റെണി ഏലൂർ. പി ആർ ഓ സുനിത സുനിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് .അസ്സോസ്സിയേറ്റ് ഡയറക്ടേർസ് .- ടി.ജി. രാജേഷ്, അഖിൽ കഴക്കൂട്ടം
മെയ് പകുതി കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും തിരുവനന്തപുരത്തു
മായി പൂർത്തിയാകും