കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ തട്ടിപ്പുകൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നും, അദ്ദേഹത്തിനെതിരെ തക്കതായ നടപടി വേണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

പല ബൂത്തുകളിലും വോട്ടർമാർ അങ്ങനെ ഒരു അവകാശം തന്നെ ഇല്ലാത്തവരായി മാറിയെന്നും,വ്യക്തമായ രാഷ്ട്രീയ ദുരുദ്ദേശമായിരുന്നു ഇതിലെന്നും തെളിതെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കേണ്ടത് ഏറ്റവും അത്യാവശ്യമായിരിക്കുകയാണ്. കൂടെയുള്ള കമ്മീഷണർമാർ പോലും അദ്ദേഹത്തിൻറെ തെറ്റായ നീക്കത്തിനെതിരെ ശക്തമായി നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന വളരെ പ്രധാനപ്പെട്ട ഭാരതത്തിൻറെ ശക്തമായ പ്രസ്ഥാനത്തിന് പേരുദോഷം ഉണ്ടാക്കുകയും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും അനധികൃതമായി പല മേഖലകളിലും കള്ളത്തരത്തിൽ വോട്ടുകൾ ഉണ്ടാക്കി, തോക്കുമായിരുന്ന വിഭാഗത്തെ ജപ്പിക്കുവാൻ ശ്രമിക്കുകയും, ഒരു പരിധി വരെ അത് വിജയിപ്പിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇനി ഒരു നിമിഷം പോലും അദ്ദേഹത്തെ ആ തസ്തികയിൽ തുടരുന്നതിന് അനുവദിക്കാവുന്നതല്ല...തോമസ് വ്യക്തമാക്കി.