ഫാത്തിമ നൂരിയക്ക് എം ജി യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് (എം.എ അറബിക്)
കൊച്ചി : ഈ വർഷത്തെ എം ജി യൂണിവേഴ്സിറ്റി എം എ അറബിക് പരീക്ഷയിൽ ( പ്രൈവറ്റ് ) പുല്ലേപ്പടി ദാറുൽ ഉലൂം അറബിക് കോളേജ് വിദ്യാർത്ഥിനി ഫാത്തിമ നൂരിയയക്ക് ഒന്നാം റാങ്ക് ലഭിച്ചു. അരൂക്കുറ്റി വടുതല മുഹമ്മദ് കുഞ്ഞ് ഷക്കീല ദമ്പതികളുടെ മകളാണ്. ഡിഗ്രി കോഴ്‌സിനും ഫുൾ എ പ്ലസോടെ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു.