കൊച്ചി: 2024ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നർത്തകിയുമായ ശ്രീദേവി രാജൻ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ടി. ആർ രാജപ്പൻ. കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളാണ്. കൊച്ചി റിഫൈനറി സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു. വാരിയം റോഡ് നൃത്ത ക്ഷേത്ര ഡയറക്‌ടറായിരുന്നു. മക്കൾ: സ്മിത രാജൻ, സന്ധ്യാ രാജൻ. മരുമക്കൾ: ജ്യോതിസ് ബാലസുബ്രഹ്മണ്യം, അഡ്വ. എസ്. രാജ്മോഹൻ. സംസ്കാരം ഇന്ന് (ബുധൻ) രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ.