ദേശീയപാതയുമായി ബന്ധപ്പെട്ട
പണികളിലെ താമസം ഒഴിവാക്കണം: പി.സി.തോമസ്.

കൊച്ചി: ദേശീയപാതയുമായി ബന്ധപ്പെട്ട
പണികളിലെ താമസം ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു.
എൻ.എച്ച്.66 മായി ബന്ധപ്പെട്ട എറണാകുളം ജില്ലയിലെ ഇടപ്പള്ളി മൂത്തകുന്നം റീച്ച് ദേശീയപാതയുടെ നിർമ്മാണം തുടങ്ങിയിട്ട് നാല് വർഷമായിട്ടും പണി തീരാതെ നീണ്ട് പോകുകയും, ഇനി എത്രമാത്രം വരെ നീളും എന്നുള്ളതിന് വലിയ സംശയം നിലനിൽക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം ചോദിച്ചു. പല ദേശീയപാതകളുമായി ബന്ധപ്പെട്ടിട്ടുള്ള പണികൾ ഇതുപോലെ നീണ്ടുപോകുന്നതിന്റെ പുറകിൽ വൻ അഴിമതിയാണുള്ളതെന്നും ഇവ സംബന്ധിച്ച് വ്യക്തമായ അന്വഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും തോമസ് പറഞ്ഞു .
കരാർ പ്രകാരം 2025 ഏപ്രിൽ മാസം തീരേണ്ടതായിരുന്നു ഇടപ്പള്ളി മൂത്തകുന്നം റീച്ച് ദേശീയപാതയുടെ പണിയെന്നും
തോമസ് വ്യക്തമാക്കി.